Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Badminton

ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ഗാ​യ​ത്രി-​ട്രീ​സ സ​ഖ്യ​ത്തി​ന് വെ​ങ്ക​ലം; സെ​മി​യി​ൽ പൊ​രു​തി​ത്തോ​റ്റു

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ഗാ​യ​ത്രി ഗോ​പീ​ച​ന്ദ്-​ട്രീ​സ ജോ​ളി സ​ഖ്യ​ത്തി​ന് വെ​ങ്ക​ലം. ഇ​ന്ന് ന​ട​ന്ന സെ​മി​യി​ൽ‌ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​ര​ങ്ങ​ളാ​യ ലി​യു ഷെം​ഗ്-​ടാ​ൻ നിം​ഗ് സ​ഖ്യ​ത്തോ​ട് പൊ​രു​തി​ത്തോ​റ്റു.

മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു തോ​ൽ​വി. സ്‌​കോ​ർ: 21-18, 13-21, 8-21. ആ​ദ്യ ഗെ​യിം 21-18ന് ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്കെ​തി​രെ ര​ണ്ടാം ഗെ​യി​മി​ൽ ലി​യു ഷെം​ഗ്-​ടാ​ൻ നിം​ഗ് സ​ഖ്യം തി​രി​ച്ചു​വ​ന്നു. 21-13ന് ​ഗെ​യിം നേ​ടി മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നി​ല​നി​ർ​ത്തി.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ ചൈ​നീ​സ് സ​ഖ്യം ഇ​ന്ത്യ​യെ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​താ​ക്കി. 21-8ന് ​ഗെ​യി​മും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ലോ​ക റാ​ങ്കി​ങ്ങി​ൽ മൂ​ന്നാ​മ​തു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ബെ​യ്ക് ഹാ ​നാ-​ലീ സോ ​ഹീ സ​ഖ്യ​മാ​ണ് ചൈ​ന​യു​ടെ എ​തി​രാ​ളി​ക​ൾ.

15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ വ​നി​താ ഡ​ബി​ൾ​സ് ടീം ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു മെ​ഡ​ൽ നേ​ടു​ന്ന​ത്. നേ​ര​ത്തെ 2011-ൽ ​ജ്വാ​ല ഗു​ട്ട-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം എ​ച്ച്.​എ​സ് പ്ര​ണോ​യി​ക്കു​ശേ​ഷം മെ​ഡ​ൽ നേ​ടു​ന്ന മ​ല​യാ​ളി താ​ര​മാ​യി ട്രീ​സ ജോ​ളി മാ​റി. 2023 ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ് പു​രു​ഷ സിം​ഗി​ൾ​സി​ൽ പ്ര​ണോ​യ് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

 

Latest News

Corehub Up